കൊച്ചി : പി.എസ്.സി റാങ്ക് ലിസ്റ്റിലുണ്ടായിട്ടും തൊഴിൽ ലഭിക്കാത്തതിനെത്തുടർന്ന് തിരുവനന്തപുരം സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മിറ്റി തിരുവോണദിവസം ഉപവസിച്ചു. എറണാകുളത്തെ പി.എസ്.സി റീജിയണൽ ഒാഫീസിനു മുന്നിൽ കരിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപവാസം ജില്ലാ ജനറൽ സെക്രട്ടറി ജിസൺ ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കരി അദ്ധ്യക്ഷത വഹിച്ചു.കെ.ടി.യു.സി. എം ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് തൃക്കാക്കര, ജോബ് പുത്തിരിക്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന്തോഷ്, ആന്റണി നെല്ലിശേരി, ജോക്‌സ് പൗലോസ് എന്നിവർ പ്രസംഗിച്ചു.