പറവൂർ: പുല്ലൂറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. വർഗീസ് താനിയത്ത് ചാരിറ്റബിൾ ട്രസ്റ്റും വടക്കേക്കര മഹല്ല് മർഹമ സൊസൈറ്റിയും സംയുക്തമായി നിർമ്മിക്കുന്ന വീടിന്റെ തറകല്ലിടൽ മഹല്ല് മർഹമ പ്രസിഡന്റ്‌ കെ.എ. അബ്ദുൽ നാസർ നിർവഹിച്ചു. മഹല്ല് മർഹമ ഡയറക്റ്റർ ബോർഡ്‌ അംഗം എം.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് താനിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിനിധി വില്ല്യം പോൾ, ശിഹാബ് മൗലവി, കെ.എ. ഖസിം തുടങ്ങിയവർ പങ്കെടുത്തു.