rank
കുടിയ്ക്കാലിൽ ദേവി ക്ഷേത്ര ഭരണസമിതി റാങ്ക് ജേതാക്കളെ അനുമോദിക്കുന്നു

അറയ്ക്കപ്പടി: കുടിയ്ക്കാലിൽ ദേവി ക്ഷേത്ര ഭരണസമിതി റാങ്ക് ജേതാക്കളെ അനുമോദിച്ചു. എം.ടെക് സിവിൽ എൻജിനീയറിംഗിൽ രണ്ടാം റാങ്ക് നേടിയ ഗോപിക രാജൻ, എം.ജി യൂണിവേഴ്സിറ്റി ബി.എസ്.സി പെട്രോ കെമിക്കലിൽ ഒന്നാം റാങ്കു നേടിയ സിഗ്മ സന്തോഷ്, മൂന്നാം റാങ്കു നേടിയ അനശ്വര സുരേഷ് എന്നിവരെയാണ് ആദരിച്ചത്. ക്ഷേത്രം രക്ഷാധികാരി കെ.കെ തിരുമേനി അദ്ധ്യക്ഷനായി.കുന്നത്തുനാട് എസ് എൻ ഡി പി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ,കെ.കെ
ശശിധരൻ,കെ.കെ ചന്ദ്രബോസ്,കെ.എൻ രാജൻ,കെ.ടി ബിനോയ്,കെ.കെ രവി,വൽസൻ ശാന്തി എന്നിവർ സംബന്ധിച്ചു.