ആലുവ: തിരുവോണദിനത്തിൽ കീഴ്മാട് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഓണസദ്യ. 83 രോഗികളും 35 ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും ഉൾപ്പെടെ 118 പേർക്കാണ് സി.പി.എം എടയപ്പുറം സൗത്ത് ബ്രാഞ്ച് വിഭവ സമൃദ്ധമായ ഓണസദ്യ നൽകിയത്.പി.എസ്. ജയകുമാർ, പി.എ. അരുൺ, എം.കെ. ജിജീഷ്, കെ.ആർ. മനോജ്, കെ.എൻ. അൻഫാൽ എന്നിവരിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് സൈതാലി എന്നിവർ ചേർന്ന് ഭക്ഷണം ഏറ്റുവാങ്ങി.