പറവൂർ : പറവൂർ നഗരത്തിലെ 12, 13 വാർഡുകളിലുള്ള ഓരോരുത്തർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്ത്രണ്ടാം വാർഡിലെ 38 കാരനായ യുവാവ് ഫിഷറീസ് വകുപ്പിലെ കരാർ ജീവനക്കാരനാണ്. ഉറവിടം വ്യക്തമല്ല. സമീപത്തെ രണ്ട് വീട്ടുകാരുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിട്ടുണ്ട്. ഇരുവീടുകളിലുമായി ഒമ്പത് പേരെ ക്വാറന്റൈനിലാക്കി. പതിമൂന്നാം വാർഡിലെ 22 വയസുള്ള യുവാവ് എറണാകുളത്തെ മാളിലെ ജീവനക്കാരനാണ്. മാളിലെ മറ്റൊരു ജീവനക്കാരന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇയാൾ നേരത്തെ ക്വാറന്റൈനിലായിരുന്നു. യുവാവിന്റെ വീട്ടുകാരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. മറ്റു പ്രദേശവാസികളുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിട്ടില്ല.