പെരിങ്ങാല:സർക്കാർ ആഫീസുകളുടെ തുടർച്ചയായ അവധികളുടെ മറവിൽ സ്വകാര്യ വ്യക്തി സർക്കാർ പുറമ്പോക്ക് ഭൂമി കൈയ്യേറി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതായി പരാതി.പെരിങ്ങാല ജംഗ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ വാടകകെട്ടിടത്തിനോട് ചേർന്ന് വെയ്സറ്റ് കുഴിയാണ് പുറമ്പോക്ക് കൈയ്യേറി താഴ്ത്തിയത്. കൈയ്യേറ്റം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ മുവാ​റ്റുപുഴ ആർ.ഡി.ഒ, കുന്നത്തുനാട് തഹൽസിൽദാർ എന്നിവരെ ഫോണിൽ വിളിച്ച് പരാതിപ്പെട്ടു.