കുറുപ്പംപടി: ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ 166ാം മത് ജയന്തി വിശേഷാൽ പൂജകളും പ്രാർത്ഥനയുമായി ആഘോഷിക്കും. കുന്നത്തുനാട് യൂണിയൻ ഗുരുമണ്ഡപത്തിൽ രാവിലെ വിശേഷാൽ ഗണപതിഹവനം നടക്കും. തുടർന്ന് ഇടവൂർ ശങ്കരനാരായണ ക്ഷേത്രം മേൽശാന്തി ടി.വി ഷിബു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലീ എന്നീ ചടങ്ങുകൾ നടക്കും.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടക്കുന്ന ചടങ്ങുകൾക്ക് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ, കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു എന്നിവർ നേതൃത്വം നൽകും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ മറ്റു ആഘോഷ പരിപാടികൾ ഒഴിവാക്കി. യൂണിയന്റെ കീഴിലുള്ള 74 ശാഖകളിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വിശേഷാൽ ഗുരുപൂജയും ആരാധനയും നടക്കും