ആലുവ: എടത്തല പഞ്ചായത്തിൽ പത്താം വാർഡിൽ ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഞാറക്കാട്ടുമൂല - മാളയേക്കപ്പടി റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലളിത ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ്, വാർഡ് മെമ്പർ അസ്മ ഹംസ, മഹേഷ് മാളയേക്കപ്പടി, പി.എം. കൃഷ്ണൻ കുട്ടി, വി.പി. ബഷീർ എന്നിവർ പങ്കെടുത്തു.