അങ്കമാലി: എം.സി റോഡിൽ അരീയ്ക്കൽ കവലയിൽവെച്ച് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. അങ്കമാലി ജവഹർ നഗർ നെടുങ്ങാടൻ വീട്ടിൽ ചാക്കുണ്ണിയുടെ മകൻ വർഗീസാണ് (55) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ അങ്കമാലി
ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. ഡ്രൈവറാണ്. ഭാര്യ: സിന്ധു. മക്കൾ: ബനറ്റ്, ബിയ.