കോലഞ്ചേരി: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പരമഭട്ടാര കേന്ദ്രീയ വിദ്യാലയവും വിദ്യാഭ്യാസ വികാസ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ വെബിനാർ ഇന്ന് തുടങ്ങും.7 ന് സമാപിക്കുന്ന വെബിനാറിൽ 200 ൽ അധികം അദ്ധ്യാപകർ രജിസ്​റ്റർ ചെയ്തു കഴിഞ്ഞു. മുൻ കേരള പി.എസ്.സി ചെയർമാനും സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.