പറവൂർ: എസ്.എൻ.ഡി.പി പറവൂർ യൂണിയനിൽ ശ്രീനാരായണ ഗുരുജയന്തിദിനമായ ഇന്ന് പ്രാർത്ഥനകൾ നടക്കും. യൂണിയനിലും ശാഖാ കേന്ദ്രങ്ങളിലും കൊവിഡ് മാനണ്ഡങ്ങൾ പാലിച്ചായിരുക്കും പ്രാർത്ഥനയും മറ്റു ചടങ്ങുകളും നടക്കുക. യൂണിയൻ ആസ്ഥാനത്ത് നടക്കുന്ന പ്രാർത്ഥനാ ചടങ്ങിയിൽ യൂണിയൻ ഭാരവാഹികളും ശാഖകളിൽ ശാഖാ ഭാരവാഹികളും നേതൃത്വം നൽകും. എല്ലാ കുടുംബങ്ങളിലും പ്രാർത്ഥനയോടെയായിരിക്കും ജയന്തിദിനാചരണം.