പെരുമ്പാവൂർ: എം.സി റോഡിൽ കാരിക്കോടുവെച്ച് കാറിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. പാലക്കാട് ഒറ്റപ്പാലം വെട്ടിക്കാട്ട് വീട്ടിൽ ഡാനി ജോസാണ് (33) മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. പാലക്കാട് നിന്ന് ബൈക്കിൽ ജോലിസ്ഥലമായ കോട്ടയം പാമ്പാടിക്ക് പോകുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് മുന്നിൽ പോവുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചുമറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കോതമംഗലം സ്വദേശികളെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഡാനി ജോസ് കെ.എസ്.ഇ.ബി ജീവനക്കാരനാണ്. അപകടത്തെത്തുടർന്ന് റോഡിൽവീണ ഓയിലും മറ്റും ഫയർഫോഴ്‌സ് എത്തിയാണ് കഴുകിക്കളഞ്ഞത്.