കൊച്ചി: ഹിന്ദുദൈവമായ വാമനമൂർത്തിയെ അവഹേളിച്ചുള്ള ധനമന്ത്രി തോമസ് ഐസക്, ഹൈബി ഈഡൻ എം.പി എന്നിവരുടെ ട്വീറ്റുകൾ പിൻവലിക്കണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തിയെ അവഹേളിച്ച ട്വീറ്റുകൾ അവരുടെ വർഗീയമനോഭാവമാണ് തെളിയിക്കുന്നതെന്ന് സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ കുമാർ പ്രസ്താവനയിൽ പറഞ്ഞു. ട്വീറ്റിൽ സി.പി.എമ്മും കോൺഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.