പെരുമ്പാവൂർ: വെങ്ങോല ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ വളയൻചിറങ്ങര തോട്ടത്തിൽ ടി.പി. ഏലിയാസ് (74) നിര്യാതനായി. വളയൻച്ചിറങ്ങര ബാലഗ്രാമം ഡയറക്ടർ ബോർഡ് അംഗം, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം, തുരുത്തിപ്ലി റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി, പുല്ലുവഴി പെരുമ്പാവൂർ സോമിൽ ഒാണേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് , സാന്ത്വനം സ്‌പെഷ്യൽ സ്‌കൂൾ ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പുല്ലുവഴി തോമ്പ്രായിൽ എളച്ചാർ. മക്കൾ: ജിസ്മി, ബൈജു (ജെ.ബി.എൽ പ്ലൈവുഡ്‌സ്), ലിജു (ജെ.ബി.എൽ. ഗ്ലാസ് ഹൗസ് കുറുപ്പംപടി ). മരുമക്കൾ: ബാബു ജോൺ (ആർ.ടി.ഒ എറണാകുളം), റിയ, വിനീത . സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വളയൻച്ചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.