ആലങ്ങാട് : ആലങ്ങാട് മേഖലയിൽ രണ്ട് തമിഴ്നാട് സ്വദേശി ഉൾപ്പടെ പത്ത് പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. മാളികംപീടിക ടാറ്റ മോട്ടോഴ്‌സിൽ ജീവനക്കാരായ രണ്ട് തമിഴ്നാട് സ്വദേശി, ആലപ്പുഴ, പാലക്കാട് ജില്ലക്കാരായ രണ്ടു പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവർക്ക് പോസീറ്റീവ് രേഖപ്പെടുത്തിയത്. ആറാം വാർഡിൽ ചിറങ്ങര പ്രദേശത്ത് ഒരു കുടുംബത്തിലെ നാലു പേർക്കും കൊവിഡ് സ്ഥീതികരിച്ചിട്ടുണ്ട്. പതിനാലാം വാർഡിൽ കൊട്ടപ്പിള്ളിക്കുന്നിൽ ഒരാൾക്കും പുതിയ റോഡിൽ ഒരാൾക്കും രോഗം ബാധിതരായിട്ടുണ്ട്. മാളികംപീടികയിൽ ഒരു യുവതിക്കും ഒരു കുട്ടിക്കും കൊവിഡ് പോസിറ്റിവായിട്ടുണ്ട്. ഇവർ കോട്ടുവള്ളിയിൽ നിന്നും ഇവിടേക്ക് വന്നതാണ്.