കൊച്ചി: കൊവിഡ് പ്രതിരോധത്തിനായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ നഴ്സുമാരുടെയും പൊലീസുകാരുടെയും മക്കൾക്ക് വേണ്ടി എസ്.സി.എം.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 58 സീറ്റ് മാറ്റിവയ്ക്കുമെന്ന് എസ്.സി.എം.എസ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. ജി.പി.സി.നായർ അറിയിച്ചു.

ഗ്രൂപ്പിന് കീഴിലുള്ള ബിസിനസ് സ്‌കൂളിലെ പി.ജി.ഡി.എം, എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ ബി.ടെക്, എം.ടെക്, സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചറിലെ ബി.ആർക്,ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിലെ എം.ബി.എ, ബി.കോം, (ഫിനാൻസ്, ടാക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എ(എക്കണോമിക്സ്),ബി.ബി.എ, ബി.സി.എ, എം.സി.എ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോസയൻസ് ആൻഡ് ബയോടെക്‌നോളജി റിസേർച്ചിലെ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, എം.എസ്.സി. മോളിക്യുലർ ബയോളജി ആൻഡ് ജെനെറ്റിക് എൻജിനീയറിംഗ്, സ്‌കൂൾ ഒഫ് പോളിടെക്നിക്കിലെ വിവിധബ്രാഞ്ചുകൾ എന്നിവയിൽ, 29 ഓളം പ്രോഗ്രാമുകളിലായി 2 സീറ്റുകൾ വീതം സൗജന്യമായാണ് നൽകുക. പ്രത്യേക സ്കോളർഷിപ്പുകളും ലഭ്യമാക്കും. മെറിറ്റുള്ള കുട്ടികൾക്ക് അവർക്കഭിരുചിയുള്ള കോഴ്‌സുകളിൽ പ്രവേശനം നൽകും.

സെപ്തംബർ 7 ആണ് അപേക്ഷിക്കുവാനുള്ള അവസാനതീയതി. വിവരങ്ങൾക്ക്: 98461 40099. അപേക്ഷിക്കേണ്ടത്: wesalute@scmsgroup.org