tpd

അങ്കമാലി: സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ടി.പി വേലായുധനെ കറുകുറ്റി സർവീസ് സഹകരണ ബാങ്ക് ആദരിച്ചു.സഹകരണ ബാങ്കിലെ അംഗം കൂടിയായ ടി.പി വേലായുധനെ വീട്ടിലെത്തിയാണ് ആദരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന യോഗത്തിൽ വച്ച് ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കരയാണ് ടി.പി വേലായുധനെ ആദരിച്ചു. വൈസ് പ്രസിഡന്റ് ജോണി മൈപ്പാൻ അദ്ധ്യക്ഷനായി. ഭരണ സമിതിയംഗം കെ.കെ മുരളി,​ കെ.കെ ഗോപി മാസ്റ്റർ,​ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ്, ഭരണ സമിതി അംഗങ്ങളായ സി.ആർ.ഷൺമുഖൻ, സാജു ഇടശ്ശേരി, രാജൻ പേരാട്ട് എന്നിവർ സംസാരിച്ചു.