അങ്കമാലി:ചമ്പന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി എം ജോൺ എം എൽ എ നിർവ്വഹിച്ചു. ഒ പി മുറി, പരിശോധന മുറി, വിശ്രമമുറി എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചീട്ടുള്ളത്. സ്ഥിരമായി ഡോക്ടറുടെ സേവനത്തിന് സംവിധാനമൊരുക്കിയാൽ ചമ്പന്നൂർ പ്രദേശത്തും വ്യവസായ മേഖലയിലും ഉള്ളതായ ആറായിരത്തോളം പേർക്ക് ആശ്വാസമാകുമെന്ന് വാർഡ് കൗൺസിലർ അഡ്വ. സാജി ജോസഫ് പറഞ്ഞു. എം.എൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രുപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. നഗരസഭ ചെയർപേഴ്‌സൺ എം.എ ഗ്രേസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ എം എസ് ഗിരീഷ് കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നസീമ നജീബ്, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി വർഗ്ഗീസ്, കെ കെ സലി, വിനിത ദിലീപ്, പുഷ്പ മോഹൻ, ഷോബി ജോർജ്ജ് , കൗൺസിലമരായ ടി ടി ദേവസ്സിക്കുട്ടി, ബാസ്റ്റിൻ ഡി പാറയ്ക്കൽ, ബിനു അയ്യമ്പിള്ളി, ലേഖ മധു, ഫാ.വർഗ്ഗീസ് പുന്നയ്ക്കൽ, എന്നിവർ സംസാരിച്ചു.