കളമശേരി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കളമശേരി നോർത്ത് 371 3-ാം നമ്പർ ശാഖയിൽ പ്രാർത്ഥനായോഗവും പുഷ്പാർച്ചനയും നടന്നു. ശാഖാ സെക്രട്ടറി ഷാജി കെ, വൈസ് പ്രസിഡന്റ് രാജൻ, കുടുംബയോഗം കൺവീനർ ബിന്ദു പുളിയാന തുടങ്ങിയവർ നേതൃത്വം നൽകി.

ഏലൂർ സൗത്ത് എസ്.എൻ.ഡി.പി 986-ാം നമ്പർ ശാഖയിൽ ഗുരുപുഷ്പാഞ്ജലി, ശാരദാപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പ്രാർത്ഥനയും നടന്നു. പ്രസിഡന്റ് എം.എസ്. പവിത്രൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് കെ.കെ. വേലായുധൻ, സെക്രട്ടറി എം.പി. അനിരുദ്ധൻ, വനിതാസംഘം സെക്രട്ടറി ജലജ അനിരുദ്ധൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഏലൂർ കിഴക്കുംഭാഗം 13 04 -ാം നമ്പർ ശാഖയിൽ സെക്രട്ടറി കെ.എൻ. വേലായുധൻ ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് പുഷ്പാകരൻ, വനിതാസംഘം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

മഞ്ഞുമ്മൽ 1071 -ാം നമ്പർ ശാഖയിൽ ശ്രീകുമാരവിലാസം സഭയും ഇതര ശ്രീ നാരായണീയ പ്രസ്ഥാനങ്ങളും ചേർന്ന് പ്രാർത്ഥനാ യോഗവും ഗുരുപൂജയും നടത്തി.