ആലുവ: നിയന്ത്രണം വിട്ട ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ പട്ടേരിപ്പുറം ബംഗ്ളാപറമ്പ് റോഡിൽ മണപ്പാടത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന വിഷ്ണു (27)ആണ് മരിച്ചത്. കഴിഞ്ഞ മാസം 17ന് രാത്രി പെരുമ്പാവൂരിലായിരുന്നു അപകടം. തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെൽഡിംഗ് - പെയിന്റിംഗ് തൊഴിലാളിയായ വിഷ്ണു മൂവാറ്റുപുഴയിലെ സുഹൃത്തിന്റെ വീട്ടിൽ പോകുകയായിരുന്നു. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മാതാവ്: അംബികാദേവി. സഹോദരി: ഗ്രീഷ്മ.