patterippuram

ആലുവ: ആഘോഷങ്ങളും ആർഭാടങ്ങളുമില്ലാതെ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നാടും നഗരവും ശ്രീനാരായണ ഗുരുദേവന്റെ 166 -ാമത് ജയന്തിയാഘോഷിച്ചു. ആലുവ പട്ടേരിപ്പുറം ശാഖയിൽ ഗ്രാമപഞ്ചായത്തംഗം സതി ഗോപി ഭദ്രദീപം തെളിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ ജയന്തി സന്ദേശം നൽകി. ടി. ഉണ്ണികൃഷ്ണൻ, ടി.എൻ. ഗോപൻ, ഇ.കെ. ഷാജി, സുധീഷ് പട്ടേരിപ്പുറം, ലളിത ഗോപി, പി.കെ. ശ്രീകുമാർ, കെ.ആർ. ഗോപി, ശരത് രഘുനാഥൻ എന്നിവർ പങ്കെടുത്തു.
ആലുവ ടൗൺ ശാഖയിൽ പ്രസിഡന്റ് കെ.പി. രാജീവൻ ഭദ്രദീപം തെളിച്ചു. നോർത്ത് മുപ്പത്തടം ശാഖ ഗുരുദേവ പ്രാർത്ഥന മന്ദിരത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴു മണി മുതൽ ഗുരുദേവ പ്രാർത്ഥന നടന്നു. ശാഖാ അംഗങ്ങളുടെ ഭവനങ്ങളിൽ ഗുരുദേവ ചിത്രം അലങ്കരിച്ച് ഭദ്രദീപം കൊളുത്തി രാവിലെ ഗുരുദേവ കീർത്തനങ്ങൾ ചൊല്ലി. യൂണിയൻ പരിധിയിലെ 61 ശാഖകളിലും ജയന്തി ആഘോഷ ചടങ്ങുകൾ നടന്നു. കൂടാതെ എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും ഗുരുപൂജകളും പ്രാർത്ഥനകളുമുണ്ടായി.