കാലടി: കിഴക്കേദേശം എ.കെ.ജി സ്മാരക ഗ്രന്ഥശാല ഒൺലൈൻ വീട്ടുമുറ്റ പൂക്കള മത്സരം സംഘടിപ്പിച്ചു. ആര്യനന്ദ, ഗോപിക, സുരേന്ദ്രൻ കോട്ടപ്പിള്ളി എന്നിവർക്ക് യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങൾ ലഭിച്ചു .ഗ്രന്ഥശാല പ്രസിഡന്റ് ഭാസ്കരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി വിജയികൾക്ക് സമ്മാനം നൽകി. താലൂക്ക് വൈസ് പ്രസിഡന്റ് വത്സല ടീച്ചർ, പരമേശ്വരൻ, പ്രമോദ് ,ശശികുമാർ എന്നിവർ സംസാരിച്ചു.