ഏലൂർ: ഓമനക്കുട്ടൻ സ്വാമിയെ ശാഖാ പ്രസിഡന്റ് എം.വി. അനിൽകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. മഞ്ഞുമ്മൽ എസ് .എൻ.ഡി.പി 1071 -ാം നമ്പർ ശാഖയിൽ ഗുരുദേവജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ആദരിക്കൽ. പ്രാർത്ഥനാ യോഗങ്ങൾക്കും പുഷ്പാർച്ചനയ്ക്കും സെക്രട്ടറി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുജാത മോഹനൻ, രക്ഷാധികാരി ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി.