ആലുവ: നാണയം വിഴുങ്ങയിട്ടും ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മരണപ്പെട്ട പൃഥ്വിരാജിന്റെ മാതാവ് നന്ദിനി നടത്തുന്ന സത്യാഗ്രഹ സമരത്തിന്ന നാഷണലിസ്റ്റ് കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതായി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് അറിയിച്ചു. പൃഥ്വിരാജിന്റെ കുടുബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടിയുടെ ദാരുണ മരണത്തിന്റെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് സുധീഷ് നായർ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര, നാഷണലിസ്റ്റ് വനിതാ കോൺഗ്രസ് കൺവീനർ ഉഷ ജയകുമാർ എന്നിവരും സത്യഗ്രഹ പന്തലിലെത്തി ഐക്യദാർഡ്യം പ്രഖ്യാപച്ചു.