ആലുവ: എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നര കോടി രുപ ചെലവഴിച്ച് ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ.കെ. ബിന്ദു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലോലിത ശിവദാസൻ, ഓമന ഹരി, ടിമ്മി ടീച്ചർ, ജെറോം മെക്കിൾ, വി ചന്ദ്രൻ, കൗൺസിലർമാരായ എം.ടി ജേക്കബ്, പി.എം മൂസക്കുട്ടി, ശ്യാം പത്മനാഭൻ, പി.സി ആന്റണി, ലളിത ഗണേശൻ, ലീന ജോർജ് , ഷൈജി രാമചന്ദ്രൻ മിനി ബൈജു എന്നിവർ സംസാരിച്ചു. മൂന്ന് നിലകളിലായി 8324 ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.