sndp-200
തെക്കൻ പറവൂർ 200 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവ ഛായാചിത്രം എഴുന്നള്ളിപ്പ്

തൃപ്പൂണിത്തുറ: തെക്കൻപറവൂർ 200-ാം നമ്പർ എസ്.എൻ.ഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ചതയദിനാഘോഷം നടന്നു. രാവിലെ ഗുരുമണ്ഡപത്തിൽ പ്രത്യേകപൂജകൾ നടന്നു. തുടർന്ന് ക്ഷേത്രത്തിലേയ്ക്ക് ഗുരുദേവന്റെ ഛായാാചിത്രം എഴുന്നള്ളിച്ചു. ശാഖാ പ്രസിഡന്റ് പി.വി. സജീവ്, വൈസ് പ്രസിഡന്റ് രവി തൈക്കൂട്ടത്തിൽ, സെക്രട്ടറി കെ.കെ. ശേഷാദ്രിനാഥൻ, യൂണിയൻ കമ്മിറ്റിഅംഗം മധുരാജ് എന്നിവർ നേതൃത്വം നൽകി.