machamthuruth-

പറവൂർ : എസ്.എൻ.ഡി.പി പറവൂർ യൂണിയന്റെ കീഴിലുള്ള മാച്ചാംതുരുത്ത് 1065-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം നിർമ്മിച്ച ഗുരുമണ്ഡപ സമർപ്പണം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. സമർപ്പണ ചടങ്ങുകൾക്ക് രജു ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. യൂണിയൻ കൗൺസിലർമാരായ വി.എൻ. നാഗേഷ്, കണ്ണൻ കൂട്ടുകാട്, ശാഖാ പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി മനോജ് തുടങ്ങിയവർ പങ്കെടുത്തു.