nandhini
നാണയം വിഴുങ്ങിയിട്ടും ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന് മരണപ്പെട്ട മകൻ പൃഥ്വിരാജിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് സമരകേന്ദ്രത്തിൽ മാതാവ് നന്ദിനി.

ആലുവ: മകന്റെ മരണത്തിൽ നീതി കിട്ടും വരെ സമരം തുടരുമെന്ന്

പൃഥ്വിരാജിന്റെ മാതാവ് നന്ദിനി പറഞ്ഞു. നാണയം വിഴുങ്ങിയിട്ടും ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന് മരണപ്പെട്ട മകന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് അപൂർണമാണെന്നും,​ ഇതിൽ മരണകാരണം വ്യക്തമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ജില്ലാ ആശുപത്രിക്ക് മുമ്പിലാണ് നന്ദിനിയുടെ സമരം.സമര കേന്ദ്രത്തിലേക്ക് കെ.എസ്.യു, ഐ.എൻ.ടി.യു.സി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിന്തുണ പ്രഖ്യാപിച്ചെത്തി. കൊവിഡ് പശ്ചാത്തലത്തിൽ മറ്റു രോഗികൾക്ക് മതിയായ ചികിത്സ ഒരുക്കുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയതാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ കാരണമെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ കുറ്റപ്പെടുത്തി. ഐ.എൻ.ടി.യു.സി ആലുവ മണ്ഡലം പ്രസിഡന്റ് രെഞ്ചു ദേവസി, അക്‌സർ അമ്പലപറമ്പ്, ജോർജ് ജോൺ, ആൽഫിൻ രാജൻ, നിജിൽ എടയപ്പുറം എന്നിവർ സംസാരിച്ചു.