kuruppampady

കുറുപ്പംപടി: കുറിച്ചിലക്കോട് ശാഖയിൽ ഗുരുദേവ ജയന്തി ചടങ്ങുകൾ അഭിജിത്ത് മനോജ് ഞാറമ്പിള്ളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എ.ജി. വിജയൻ, സെക്രട്ടറി അഡ്വ: എ.ആർ. ജയൻ, മുഖ്യരക്ഷാധികാരിയും സൈബർ സേന യൂണിയൻ ചെയർമാനുമായ മോഹൻകുമാർ, കമ്മറ്റി മെമ്പർമാരായ ബാബു പയ്യംതുരുത്തി, ബാബു വെള്ളിമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.