കോതമംഗലം: ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി കരിങ്ങഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ പ്രാർത്ഥനയോടും ഗുരുപൂജയോടും ആഘോഷിച്ചു. ചടങ്ങ് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.ഇ.രാമകൃഷ്ണൻ, സെക്രട്ടറി എം.ബി തിലകൻ, യൂണിയൻ കമ്മറ്റി അംഗം സി വി ബാലൻ, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം ഭാരവിഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.കോവിഡിന്റെ പശ്ചാതലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്.