കോലഞ്ചേരി: മേഖലയിലെ വിവിധ ശാഖകളിൽ ചതയദിനാഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് നടന്നു.മുഴുവൻ ശാഖകളിലും ഗുരുമണ്ഡപത്തിൽ ഗുരുപൂജ, പ്രാർത്ഥനയും നടത്തി. വടയമ്പാടിയിൽ പ്രസിഡന്റ് കെ.ആർ പ്രസന്നകുമാർ,വൈസ് പ്രസിഡന്റ് പി.എൻ.മാധവൻ, സെക്രട്ടറി എം.കെ സുരേന്ദ്രൻ, കമ്മി​റ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ജയന്തിയോടനുബന്ധിച്ച് വിതരണം ചെയ്യാറുള്ള അവാർഡുകളും എൻഡോവ്‌മെൻറുകളും അർഹരയാവരുടെ വീടുകളിലെത്തിച്ചു നല്കി. പഴന്തോട്ടത്ത് എസ്.എസ്.എൽ.സി പ്ളസ്ടു വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും, എഴുപത് വയസു പിന്നിട്ട കുടുംബാങ്ങൾക്ക് ഗുരുകാരുണ്യ പെൻഷൻ വിതരണവും നടന്നു. പ്രസിഡന്റ് കെ.ആർ സുകുമാരൻ, വൈസ് പ്രസിഡന്റ് ടി.എൻ പരമേശ്വരൻ,സെക്രട്ടറി പി.കെ മണികണ്ഠനും,പട്ടിമറ്റം കൈതക്കാട് ശാഖയിൽ പ്രസിഡന്റ് ടി.ബി തമ്പി, വൈസ് പ്രസിഡന്റ് എ.ജി സുദേവൻ സെക്രട്ടറി പി.പി പുരുഷോത്തമനും, മഴുവന്നൂരിൽ പ്രസിഡന്റ് എം.എൻ പ്രഭാകരൻ, സെക്രട്ടറി പി.എൻ സന്തോഷ്, മോഹനൻ തുടങ്ങിയവരും നേതൃത്വം നല്കി. വലമ്പൂരിൽ മികച്ച വിജയം നേടിയ എസ്.എസ്.എൽ.സി പ്ലസ്ടു വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. നിർദ്ധനനായ ശാഖാംഗത്തിന് വീടു നിർമ്മിച്ചു നല്കുവാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് പി.വി സന്തോഷ്, സെക്രട്ടറി എ.വി ബാലചന്ദ്രൻ, അരുൺവാസു,വി.ആർ മനോജ്, വി.കെ സുരേഷ്,ടി.എസ് സുധാകരൻ,വി.എൻ നാരായണൻ, ഗിരിജ മോഹനനും, പുത്തൻകുരിശിൽ എസ്.എസ്.എൽ.സി പ്ളസ്ടു അവാർഡുകൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ.വി സുദേവൻ, സെക്രട്ടറി കെ.കെ മോഹനൻ, രാജു കണ്ടംവേലിൽ തുടങ്ങിയവരും, തമ്മാനിമറ്റത്ത് പ്രസിഡന്റ് രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.സി ബിജു, സെക്രട്ടറി എം.ആർ അനിലും, ഐരാപുരത്ത് പ്രസിഡന്റ് കെ.കെ ശങ്കരൻകുട്ടി, വൈസ് പ്രസിഡന്റ് സി.എസ് ലൈജു, സെക്രട്ടറി പി.എസ് റെജി എന്നിവരും നേതൃത്വം നല്കി. കടയിരുപ്പിൽ രാവിലെ ശാഖയിലും,വൈകിട്ട് ശതാബ്ദി സ്മാരക മന്ദിരത്തിലും ഗുരുപൂജയും പ്രാർത്ഥനയും നടന്നു. പ്രസിഡന്റ് എൻ.എൻ മോഹനൻ, വൈസ് പ്രസിഡന്റ് ബിജു, സെക്രട്ടറി എം.ആർ ശിവരാജനും നേതൃത്വം നല്കി .വടവുകോട് ശാഖയിൽ എസ്.എസ്.എൽ.സി, പ്ളസ്ടു മികച്ച വിജയം നേടിയവർക്ക് ഗുരുശ്രേഷ്ഠ അവാർഡ് ജേതാവായ സുഗതൻ മാസ്റ്റർ പുരസ്ക്കാരങ്ങൾ നല്കി. യൂണിയൻ മുൻ ഡയറക്ടർ ബോർഡംഗം കെ.എൻ ഗോപാലകൃഷ്ണൻ മുഖ്യ അതിഥിയായി പ്രസിഡന്റ് വി.എൻ തങ്കപ്പൻ, വൈസ് പ്രസിഡന്റ് കെ.ആർ പുഷ്പൻ, സെക്രട്ടറി കെ.കെ ഷാജു,കെ.എൻ രാജൻ തുടങ്ങിയവർ സംബന്ധിച്ചു.