കോതമംഗലം: ശ്രീനാരായണ ഗുരുദേവ ജന്മദിനം കറുകടം എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടും ഗുരുപൂജയോടും കൂടി നടത്തി.ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഇ.കെ.സുഭാഷ് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.ശാഖാ പ്രസിഡന്റ് കെ.എ. കുട്ടപ്പൻ,യൂണിയൻ കമ്മറ്റി അംഗം മോഹനൻ, ശാഖാ കമ്മറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.