കാലടി: നീലീശ്വരം എസ്.എൻ.ഡി.പി 858 ശാഖയിൽ ഗുരുദേവ ജയന്തിൽ ഗുരുപൂജ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചു. എസ്. എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ശാഖാ ഭാരവാഹികളും ഭരണ സമിതി അംഗങ്ങളും വീടുകളിൽ എത്തി മെമന്റോയും കാഷ് അവാർഡും നൽകി അനുമോദിച്ചു.ശാഖാ പ്രസിഡന്റ് കെ. ഡാലി, സെക്രട്ടറി ഷൈജു, വൈസ് - പ്രസിഡന്റ് നോജി.കെ.വി. ഡി.ഉണ്ണിണികൃഷ്ണൻ,കുടുബ യൂണിറ്റ് ഭാരവാഹികളും അനുമോദനത്തിനു നേതൃത്വം കൊടുത്തു.