കൊച്ചി : കൊവിഡും കടൽക്ഷോഭവും നിമിത്തം ജീവിതം വഴിമുട്ടിയ കടലോര കുടുംബങ്ങൾക്ക് സഹായം എത്തിച്ച കേരള പൊലീസിന്റെ കഥ പറയുന്ന കരുതൽ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ പീറ്റർ സാജൻ നിർവഹിച്ചു.
മത്സ്യത്തൊഴിലാളി കൂടിയായ സാബു കണ്ടക്കടവ് സംഭാഷണമെഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിന്റെ കഥ അദ്ദേഹത്തിന്റെ മകൾ ഫെനി സാബുവിന്റേതാണ്. സോണി സെബാനാണ് കാമറ കൈകാര്യം ചെയ്തത്. ഇൗവർഷത്തെ ഐ.വി. ശശി ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.