hall
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ടൈനിംഗ് ഹാൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഗ്രമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ പ്രിത റെജി കുമാർ, വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമുഹമ്മദ് സെയ്താലി, എം.ഐ. ഇസ്മായിൽ, വി.വി. മന്മഥൻ, ലിസി സെബാസ്റ്ററ്യൻ, ഷാഹിദ അബ്ദുൾസലാം എന്നിവർ പങ്കെടുത്തു.