നെടുമ്പാശേരി: കുന്നുകര പഞ്ചായത്ത് 14 -ാം വാർഡ് ചാലാക്കലിൽ തേലത്തുരുത്ത് ചാലാക്ക പുലയോദ്ധാരണ സഭയ്ക്ക് വേണ്ടി നിർമ്മിച്ച എസ്.സി കമ്മ്യൂണിറ്റി ഹാളും ലൈബ്രറിയും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുൻ എം.പി പ്രൊഫ. കെ.വി തോമസിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് കെട്ടിട നിർമ്മാണത്തിനായി തുക അനുവദിച്ചത്.കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷത് ലഹിച്ചു. പഞ്ചായത്തംഗം ടി.കെ. അജികുമാർ, പുത്തൻവേലിക്കര പഞ്ചായത്ത് അംഗം വി.എസ്. അനിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌സി. എഞ്ചിനീയർ പി.യു ശിവപ്രസാദ്, സഭാ സെക്രട്ടറി എം.സി ശിവൻ, ആർ.കെ സുന്ദരേശൻ ഏല്യാമ ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.