customs
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓഫീസുകളിലെ ഇ ഗവേണൻസ് സംവിധാനം കമ്മിഷണർ സുമിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സംസ്ഥാനത്തെ മുഴുവൻ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓഫീസുകളിലും ഇ ഗവേണൻസ് സംവിധാനത്തിന് തുടക്കമായി. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഉദ്ഘാടനം നിർവഹിച്ചു. സുതാര്യതയും പരിസ്ഥിതിസൗഹൃദവും കടലാസ് രഹിതവുമായ ഓഫീസ് പ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവൻ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും പദ്ധതി ആരംഭിച്ചത്.