പഴന്തോട്ടം: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. പഞ്ചായത്തംഗം ഷീജ അശോകൻ അദ്ധ്യക്ഷയായി.പഞ്ചായത്തംഗം എം.എൻ കൃഷ്ണകുമാർ,സ്‌കൂൾ വികസന സമിതി ചെയർമാൻ സ്വർണത്തുമന നാരായണൻ നമ്പൂതിരിപ്പാട്, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, വിജയൻ തെക്കേപ്പാറ, ജെ.വി. അനിത, ഹരീന്ദ്രൻ കൊയിലോടൻ, ഫാദർ കെ.എം. എൽദോ, സ്മിത കെ. തങ്കപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.