കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ ഭീതി പരത്തുക എന്ന ഉദ്ദേശത്തോടെയാണ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്ന് ആം ആദ്മി കുറ്റപ്പെടുത്തി. പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വർണക്കടത്ത്, പ്രളയഫണ്ട് തട്ടിപ്പ് മുതലായവയിൽ നിന്ന് ജനശ്രദ്ധയും അന്വഷണവും തിരിച്ച് വിടാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്ന് ഭാരവാഹികളായ ഷമീർ പൈയോളി, മോഹനൻ പൊയ്ലിൽ എന്നിവർ പറഞ്ഞു.