കാലടി: തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ.പ്രവർത്തകരുടെ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം കാലടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിൽ കരിദിനം ആചരിച്ചു.
ബ്രാഞ്ചുകളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം കൊടുത്തു. കാഞ്ഞൂരിൽ നടന്ന പ്രതിഷേധ യോഗം ഏരിയാ സെക്രട്ടറി സി.കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു.