കൊച്ചി: നാളികേര ദിനാചരണത്തിന്റെ ഭാഗമായി കർഷക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഉത്പന്ന വൈവിദ്ധ്യവത്കരണവും നൂതന സാങ്കേതികവിദ്യയും ' എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു
സംസ്ഥാന പ്രസിഡന്റ് സുധീഷ് നായർ അദ്ധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിവിധ കർഷക സംഘടന ഭാരവാഹികളായ ജെയിംസ് കുന്നപ്പള്ളി, എം.എൻ. ഗിരി, തോമസ് വി.സഖറിയ, ബിജി മണ്ഡപം, പി.എസ്. ചന്ദ്രശേഖരൻ നായർ, അനീഷ് ഇരട്ടയാനി, അയൂബ് മേലേടത്ത് തുടങ്ങിയവർ പങ്കെടുത്തു.