vineesh-accidenth-death-p

പറവൂർ : മതിൽ കെട്ടുന്നതിനുള്ള സ്ളാബ് വാഹനത്തിൽ കയറ്റി കെട്ടുന്നതിനിടെ സ്ലാബുകൾ ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചേന്ദമംഗലം കിഴക്കുംപുറം പനക്കൽ ഭാസ്കരന്റെയും മണിയുടെയും മകൻ വിനീഷാണ് (38) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ ഇയാളെ ഉടനെ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.