kklm

കൂത്താട്ടുകുളം: ശ്രീ നാരായണ ഗുരുദേവ ജയന്തി കിഴകൊമ്പ് 871-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖാ യോഗം ആഘോഷിച്ചു. വിദ്യഭ്യാസ എൻഡോവ്മെന്റുകളുടെ വിതരണം,ഓൺലൈൻ രാമായണ പാരായണ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം, എന്നിവ വിതരണം ചെയ്തു. എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്നും ബി.കോം (കോ- ഓപ്പറേഷൻ - മോഡൽ 1) ഫസ്റ്റ് റാങ്ക് നേടിയ ഐശ്വര്യ സോമൻ, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പി.എച്ച്.ഡി നേടിയ രാഹുൽ ഷാജൻ, ചിത്രരചനിയിൽ മികവ് പുലർത്തുന്ന കലാകാരൻ അർജുൻ സന്തോഷ്, ആരോഗ്യ പ്രവർത്തക അമ്പിളി രാജീവ് ( സ്റ്റാഫ് നഴ്സ്, കോവിഡ് കെയർ യൂണിറ്റ്, കെ.ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഉഴവൂർ)എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും രോഗപ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.എസ്.എസ്.എൽ.സി.വിഭാഗത്തിൽ നന്ദന രവീന്ദ്രനും പ്ലസ് ടു വിഭാഗത്തിൽ ഹരിപ്രീയ സുകുമാരൻ അശ്വതി കെ.വി. എന്നിവരും വിദ്യഭ്യാസ എൻഡോമെന്റുകൾക്ക് അർഹരായി.ഓൺലൈൻ രാമായണ പാരായണ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം അഞ്ജന കൃഷ്ണൻകുട്ടിയ്ക്കും രണ്ടാം സമ്മാനം കെ.കെ.രവീന്ദ്രൻ മാഷ്, പി.കെ.കൃഷ്ണൻ എന്നിവർക്ക് ലഭിച്ചു. ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം കൃഷ്ണപ്രീയ വി ആർ ,രണ്ടാം സമ്മാനം കാർത്തു സന്തോഷ്, ദിവ്യാ വിജയൻ എന്നിവർ നേടി. അനിത കൃഷ്ണൻകുട്ടി ,സുലോചന ഡി, അമ്മിണി തങ്കപ്പൻ, എ.ഡി സുരേഷ് ശാന്തി, പി.കെ.രാജു, അനു രാജേഷ്, പി.വി.രാഘവൻ, ആവണി സന്തോഷ്, ഐശ്വര്യ ബിജു, അഭിരാം ബിജു എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് ,നിയുക്ത ബോർഡ് മെമ്പർ എൻ.കെ.വിജയൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി പി.ആർ.ശ്രീകാന്ത് ശാന്തി, രാഹുൽശാന്തി, ശാഖാ യോഗം പ്രസിഡന്റ് എൻ.ടി.രാജേഷ്, വൈസ് പ്രസിഡണ്ട് കെ.കെ ഷിബു, സെക്രട്ടറി.പി.കെ.കൃഷ്ണൻ, മറ്റ് ഭരണസമിതി അംഗങ്ങളും ജയന്തി ദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.