പുത്തൻകുരിശ്: വടവുകോട് ചോയിക്കരമുകൾ സൗഹൃദ റെസിഡൻറ്‌സ് അസോസിയേഷൻ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോണി കെ.പോൾ, സെക്രട്ടറി വി.പി മനോഹരൻ, ഭാരവാഹികളായ കെ.പി ജോസഫ്, സി.കെ രാജേഷ്, സുധീഷ് കെ.എസ്, വോൾഗ ജവഹർ, ഡോ. ഗീതാ സുരേശൻ, നോബി.കെ.എഫ്, സിജി ബൈജു, ഡെയ്‌സി മാർട്ടിൻ, സുധീഷ് എം.എസ്, ജാനകി രാജു, സി.കെ. മനോജ് എന്നിവർ സംബന്ധിച്ചു