കൊച്ചി: പ്രാർത്ഥനാനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണഗുരുദേവന്റെ 166- ാമത് ജയന്തിദിനം ഭക്തിനിർഭരമായി നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഘോഷയാത്രകളും സമ്മേളനങ്ങളും ഒഴിവാക്കി ഗുരുദേവ ക്ഷേത്രങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ലളിതമായ ചടങ്ങുകൾ മാത്രമാണ് സംഘടിപ്പിച്ചത്.
പ്രധാനഭാരവാഹികളുടെ നേതൃത്വത്തിൽ രാവിലെ യൂണിയൻ, ശാഖാ ആസ്ഥാനങ്ങളിലും ഗുരുമണ്ഡപങ്ങളിലും പീതപതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവഭക്തന്മാർ ഭവനത്തിൽ പ്രാർത്ഥനയും അർച്ചനയും നടത്തി.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരിൽ ഗുരുദേവ ജയന്തിദിനം കരിദിനമായി ആചരിച്ച സി.പി.എം. നിലപാടിൽ ശ്രീനാരായണീയസമൂഹം ശക്തമായിപ്രതിഷേധിച്ചു.
കടവന്ത്ര
ജയന്തിദിനാഘോഷം കടവന്ത്ര മട്ടലിൽ ഗുരുദേവക്ഷേത്രത്തിൽ ആഘോഷിച്ചു. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടത്തി. ശ്രീരാജ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. 8.30 ന് പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ പതാക ഉയർത്തി. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കമ്മിറ്റി അംഗങ്ങളായ ടി.കെ. പത്മനാഭൻ, കെ.കെ. മാധവൻ, ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ, വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ്, ദേവസ്വം മാനേജർ സി.വി. വിശ്വൻ, ട്രഷറർ പി.വി സാംബശിവൻ, വനിതാസംഘം പ്രസിഡന്റ് ഭാമപത്മനാഭൻ, ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കൺവീനർമാർ, യൂത്ത്മൂവ്‌മെന്റ്,വനിതാസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പൂത്തോട്ടയിൽ
എസ്.എൻ.ഡി.പി.യോഗം പൂത്തോട്ട ശാഖയുടെ ആഭിമുഖ്യത്തിൽ ജയന്തി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി പി.പി. സജീവൻ ദീപപ്രകാശനം നടത്തി. ശാഖാ പ്രസിഡന്റ് എ.ആർ.അജിമോൻ, സെക്രട്ടറി ഡി. ജയചന്ദ്രൻ,
കമ്മിറ്റി അംഗങ്ങളായ കെ.എസ്. അനിൽകുമാർ, ഡോ. ഋഷിമോൻ, പി.ആർ. ജയൻ കുന്നേൽ, എം. പി ഷൈമോൻ, എം.ജി. സിബി എന്നിവർ സന്നിഹിതരായി.
പാലാരിവട്ടത്ത്
ശ്രീനാരയണഗുരുവിന്റെ ജയന്തിദിനം കരിദിനമായി പ്രഖ്യാപിച്ച സി.പി.എം നടപടിയിൽ എസ്.എൻ.ഡി.പി യോഗം പാലാരിവട്ടം ശാഖ പ്രതിഷേധിച്ചു. പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വൽസലൻ , യൂണിയൻ കമ്മിറ്റി അംഗം കെ കെ .പീതാംബരൻ, മുൻ സെക്രട്ടറി അഡ്വ എ.ആർ. സന്തോഷ്, വനിതാസംഘം പ്രസിഡന്റ് മിനി പ്രകാശ് എന്നിവർ സംസാരിച്ചു.
ബി.ഡി.ജെ.എസ്
ബി.ഡി.ജെ.എസ്. ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രമിതരാജേന്ദ്രൻ പഠനോപകരണ വിതരണം നിർവഹിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എം.എസ്. മനോജ് പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി വിജയൻ നെരിശാന്തറ സ്വാഗതവും സുരേഷ് ലാൽ നന്ദിയും പറഞ്ഞു.
ബി.ജെ.പി എറണാകുളം മണ്ഡലം കമ്മിറ്റിയുടേയും കർഷകമോർച്ച അയ്യപ്പൻകാവ് ഏരിയാ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിന് മുന്നിലെ ഗുരുദേവ മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. കർഷകമോർച്ച ഏരിയ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. സ്വരാജ്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് പി.എസ്. ഏംഗൽസ്, ബി.ജെ.പി അയ്യപ്പൻകാവ് ഏരിയ വൈസ് പ്രസിഡന്റ് ജിതേഷ് ചന്ദ്രൻ, പട്ടികജാതിമോർച്ച എറണാകുളം മണ്ഡലം പ്രസിഡന്റ് മുരളി കുറുങ്കോട്ട, കമ്മിറ്റിഅംഗം ത്യാഗരാജൻ, ലതാ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.
എസ്.എസ്.എൽ.സി, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും മുതിർന്ന അമ്മമാർക്കും
ഡോ. ജലജ ശ്രീനിവാസ് ഓണക്കോടി നൽകി ആദരിച്ചു. മണ്ഡലംകമ്മിറ്റിഅംഗം ഷിജു നന്ദി പറഞ്ഞു.