അങ്കമാലി: അങ്കമാലി ശാഖയുടെ നേതൃത്വത്തിൽ ലളിതമായ അനുഷ്ഠാന ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.കൊവിഡിന്റെ പശ്ചാത്തലത്തിൽ രാവിലെ മുതൽ അനുഷ്ഠാന ചടങ്ങുകളും ഗുരുപൂജയും നടന്നു.രവീന്ദ്രൻ തന്ത്രിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങൾ അവരുടെ ഭവനങ്ങളിൽ ഗുരുപൂജ നടത്തി.സർക്കാർ നിബന്ധനകൾ പാലിച്ച് കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ ഇരുപതോളം പേർ മാത്രം ശാഖയിലെ ഗുരുപൂജയിൽ പങ്കെടുത്തു..ശാഖയിൽ നടന്ന ചടങ്ങുകൾക്ക് പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ, യൂണിയൻ കമ്മിറ്റിയംഗം മനോജ് വല്ലത്തേരി, വനിത സമാജം സെക്രട്ടറി ബിന്ദു റെജി എന്നിവർ നേതൃത്വം നൽകി.