മരട് തെക്ക് : 2769-ാം നമ്പർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖാ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ ഉത്തനാട്ട് പതാക ഉയർത്തി. മേൽശാന്തി ടി.കെ.അജയൻ ഗുരുപൂജ നടത്തി. എം.ഡി. അഭിലാഷ്, പി.കെ. ശിശുപാലൻ, അനിൽകുമാർ കണ്ണാത്ത് എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ഗുരുദേവ ജയന്തി എക്സലൻസ് അവാർഡുകൾ വിദ്യാർത്ഥികളുടെ ഭവനങ്ങളിലെത്തി സമ്മാനിച്ചു.