പെരുമ്പാവൂർ: മഹാത്മഗാന്ധി സ്വന്തമായി ചർക്കയിൽ നൂൽ നൂറ്റ് തയ്യാറാക്കിയ ഖാദി വസ്ത്രധാരിയായതിന്റെ 100ാം വാർഷികത്തിൽ വെങ്ങോല തുരുത്തിപ്ലി സ്വദേശി ദളിത് കോൺഗ്രസ് നേതാവ് കെ.എം. കടുത്തയേയും, ഇരിങ്ങോൾ സ്വദേശിയായ ഗീവർഗീസ് മാസ്റ്ററേയും കേരള പ്രദേശ് ഗാന്ധിദർശൻ വേദി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ ഖദർ വസ്ത്രം നൽകി ആദരിച്ചു. ഗാന്ധിദർശൻ വേദി നിയോജക മണ്ഡലം ചെയർമാൻ ബിജോയ് വർഗീസ് അധ്യക്ഷത വഹിച്ചു. എം.പി. ജോർജ്, എം.എം. ഷാജഹാൻ, ഇ.എം. നെജീബ്, അജീഷ് വട്ടയ്ക്കാട്ടുപടി, യു.എം. ഷെമീർ, ജിൻസ് ജോർജ്, ടി.എം. ഷാജഹാൻ, വിജീഷ് വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.