ആലുവ: സംസ്ഥാന സർക്കാർ പി.എസ്.സി ഉദ്യോഗാർത്ഥികളെ വഞ്ചിച്ചതിനും സ്വർണക്കള്ളക്കടത്തുകാർക്ക് താവളമൊരുക്കിയതിനും എതിരെയും മുഖ്യന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച ആലുവ നിയോജമണ്ഡലം കമ്മിറ്റി ഇന്ന് രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷൻ സ്തംഭിപ്പിക്കുമെന്ന് പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്യും.