പനങ്ങാട്: I483-ാം നമ്പർ പനങ്ങാട്എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി ശാഖാ പ്രസിഡന്റ് പി..കെ. രാജൻ,പതാക ഉയർത്തി. കെ..ബി. സനീഷ്, എം.ഡി. ധനേഷ്, പി.കെ.വേണു, കെ.കെ. മണിയപ്പൻ, വി.പി. പങ്കജാക്ഷൻ, ഷീജ പ്രസാദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കുനേടിയ കുട്ടികളെ ആദരിച്ചു. അനിതഅനിൽകുമാറിനെ മെമന്റോ നൽകി ആദരിച്ചു.